ശ്രീരാമനാമജപയജ്ഞം ഇന്ന് ആരംഭിക്കും

Wednesday 10 April 2013 11:33 pm IST

പാലാ; വിശ്വഹിന്ദുപരി,ത്ത് പൊന്‍കുന്നം ജില്ലയുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ ശ്രീരാമനാമജപയജ്ഞം ഇന്ന് തുടങ്ങുമെന്ന് സംയോജകന്‍ എ.കെ.സോമശേഖരന്‍ അറിയിച്ചു. ജില്ലയില്‍ അയ്യായിരം വീടുകളിലും നൂറു ക്ഷേത്രങ്ങളിലും പത്ത് ആശ്രമങ്ങളിലും ജപം നടക്കും. വര്‍ഷപ്രതിപദ മുതല്‍ മെയ് 13 അക്ഷയതൃതീയ വരെയാണ് യജ്ഞം പ്രയാഗയില്‍ കുംഭമേളയില്‍ സന്യാസി ശ്രേഷ്ഠന്മാരുടെ തീരുമാനപ്രകാരമാണ് ജപയജ്ഞം. എല്ലാ ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും 'ശ്രീരാമ ജയരാമ ജയജയരാമ' എന്ന വിജയമന്ത്രം പിക്കുന്നതാണ് യജ്ഞം. ദിവസവും 1404 തവണ ജപിച്ച് ആദ്ധ്യാത്മിക ഉന്നതിയും രാഷ്ട്രത്തിന് ശാന്തിയും സമാധാനവും അയോധ്യയില്‍ ശ്രീരാമചന്ദ്രന്റെ ക്ഷേത്രം പുനര്‍നിര്‍മ്മിക്കാനുള്ള അവസരവും ഉണ്ടാക്കുകയാണ് ഈ ജപയജ്ഞത്തിന്റെ പ്രധാന ലക്ഷ്യം. ജില്ലാ സംയോജകന്‍ എ.കെ.സോമശേഖരന്‍, പ്രസിഡന്റ് ഡോ.എന്‍.കെ.മഹാദേവന്‍, സെക്രട്ടറി എം.എന്‍.രാധാകൃഷ്ണന്‍, മാതൃശക്തി അദ്ധ്യക്ഷ എം.സുശീലാദേവി, ഓമന ശിവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.