ന്യൂദല്‍ഹി: കടല്‍ക്കൊല കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറുന്ന കാര്യം ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നതായി സൂചന. നാവികര്‍ക്കെതിരെ വധശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരം എന്‍ഐഎ നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
വധശിക്ഷ നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രാലയം നല്കിയ ഉറപ്പ് ലംഘിക്കരുതെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്മോഹന് സിംഗിനോട് ആഭ്യര്‍ത്ഥിച്ചിരുന്നു.
ഉറപ്പ് ശ്രദ്ധയില്‍പ്പെടുത്തി അന്വേഷണം സിബിഐയ്ക്ക് വിടുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 16ാം തീയതി സുപ്രീംകോടതിയുടെ അനുമതി തേടിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: