ബിജെപി പ്രതിഷേധ പ്രകടനം നടത്തി

Saturday 13 April 2013 12:05 am IST

ചങ്ങനാശ്ശേരി: തൃക്കൊടിത്താനം മാലൂര്‍ക്കാവ് ക്ഷേത്രത്തിനും സമീപം സ്ഥാപിച്ച ബിജെപിയുടെ കൊടി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു കളഞ്ഞതില്‍ പ്രതിഷേധിച്ച് ബിജെപി തൃക്കൊടിത്താനം പഞ്ചായത്തുകമ്മറ്റിയുടെ നേതൃത്വത്തില്‍ മടുക്കംമൂട്ടില്‍നിന്നും രേവതിപ്പടിയിലേക്ക് പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം പട്ടികജാതി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എം.കെ. ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.കെ. സുനില്‍ അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി സജികുമാര്‍ തിനപ്പറമ്പില്‍, പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി എം.എസ്. വിശ്വനാഥന്‍, വി.കെ. ശശി, കെ.പി. കുഞ്ഞന്‍, ജോസഫ് ചാക്കോ, റ്റി.ജി. സാബു, നടരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.