മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലാല്‍ജോസ് ഒരുക്കുന്ന ഇമ്മാനുവലാണ് ഈ വിഷുക്കാലത്ത് പ്രദര്‍ശനത്തിനെത്തിയിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന്. ഇമ്മാനുവല്‍ എന്ന സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നവാഗതനായ എ.സി.വിജേഷാണ്. മമ്മൂട്ടിയുടെ പ്ലേ ഹൗസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ജോര്‍ജ് ആണ് ഇമ്മാനുവലിന്റെ നിര്‍മാതാവ്. പുതുമുഖം റിനു മാത്യൂസ് നായികാവേഷത്തിലെത്തുന്നു.
കേരള പബ്ലിഷിംഗ് ഹൗസ് എന്ന സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ഇമ്മാനുവല്‍, ആ സ്ഥാപനം നഷ്ടത്തിലാകുമ്പോള്‍ പുതിയ ജോലി തേടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഫഹദ് ഫാസില്‍ വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുകേഷ്, നെടുമുടി വേണു, സലിം കുമാര്‍, ശിവജി ഗുരുവായൂര്‍, ഉണ്ടപക്രു എന്നിവരാണ് മറ്റ് താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: