പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘനം: നമിഴ്‌നാടിനെതിരെ കേരളം ഹര്‍ജി നല്‍കും

Monday 15 April 2013 6:44 pm IST

ന്യൂദല്‍ഹി: പറമ്പിക്കുളംആളിയാര്‍ കരാര്‍  ലംഘനത്തില്‍ തമിഴ്‌നാടിനെതിരെ കേരളം സുപ്രീംകോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കും. കുടിവെള്ളത്തിനായി ജലം വിട്ടുനല്‍കണമെന്നാണ് ആവശ്യം. കേരളത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. 3 ടിഎംസി ജലം അടിയന്തരമായി കേരളത്തിന് വിട്ടുനല്‍കണമെന്നാണ് പ്രധാനമായും ആവശ്യപ്പെടുക. വെള്ളം നല്‍കുന്നതിലുണ്ടായ കാലതാമസം കൃഷിനാശത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട് നഷ്ടപരിഹാരം നല്‍കണമെന്നും കേരളം ആവശ്യപ്പെടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.