ജര്‍മന്‍ ബേക്കറി സ്ഫോടനം: ബെയ്ഗ്‌ കുറ്റക്കാരന്‍

Tuesday 16 April 2013 3:24 pm IST

പൂനെ: 2010ലെ ജര്‍മന്‍ ബേക്കറി സ്ഫോടനക്കേസില്‍ മുഖ്യപ്രതി മിര്‍സ ഖിതായത്‌ ബെയ്ഗ്‌ കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷ പൂനെ അഡീഷണല്‍ സെഷന്‍സ്‌ ജഡ്ജ്‌ 18ന്‌ വിധിക്കും. ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ യാസിന്‍ ബട്കലുമായി ചേര്‍ന്ന്‌ ഗൂഢാലോചന നടത്തിയ ബെയ്ഗിനുമേല്‍ ഐപിസി 120 (ബി), 302, 307, 435, 153 (എ) എന്നിവയടക്കം വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്‌. 2010 ഫെബ്രുവരിയിലാണ്‌ പൂനെയിലെ ജര്‍മന്‍ ബേക്കറിയില്‍ സ്ഫോടനമുണ്ടായത്‌. സംഭവത്തില്‍ ഒരു ഇറ്റാലിയന്‍ വനിതയും ഇറാന്‍, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുമടക്കം 17 പേര്‍ കൊല്ലപ്പെടുകയും അറുപതുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.