തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിയുണ്ടോന്ന് അറിയിക്കാന്‍ കോടതി നിര്‍ദ്ദേശം

Monday 1 August 2011 4:44 pm IST

തൃശൂര്‍: ഐ.ജി.ടോമിന്‍ തച്ചങ്കരിയെ പ്രോസിക്യൂട്ട്‌ ചെയ്യുന്നതിന്‌ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ടോയെന്ന്‌ അറിയിക്കണമെന്ന്‌ തൃശൂര്‍ വിജിലന്‍സ്‌ കോടതി സംസ്ഥാന സര്‍ക്കാരിനോട്‌ നിര്‍ദ്ദേശിച്ചു. തച്ചങ്കരിയ്ക്കെതിരെയുള്ള കേസുകളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന്‌ അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. ഓഗസ്റ്റ് 22നകം മറുപടി അറിയിക്കണം. തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുകയും ചെയ്തതിനെതിരെ പൊതുപ്രവര്‍ത്തകന്‍ പി.ഡി ജോസഫ്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ കോടതി വിധി. അനധികൃത സ്വത്ത്‌ സമ്പാദ്യം, വിദേശരാജ്യങ്ങളില്‍ നിന്ന്‌ ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ കടത്തല്‍, തീവ്രവാദബന്ധം എന്നിവയാണ്‌ തച്ചങ്കരിക്കെതിരെയുള്ള കേസുകള്‍. ഒന്നരവര്‍ഷമായി സസ്‌പെന്‍ഷനിലായിരുന്ന തച്ചങ്കരി ജൂലൈ 11നാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.