കറുകച്ചാല്‍ ബസ് സ്റ്റാന്റില്‍ രാത്രി വെളിച്ചമില്ല; സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നു

Tuesday 16 April 2013 11:36 pm IST

കറുകച്ചാല്‍: ബസ്സ്റ്റാന്റില്‍ സന്ധ്യആയാല്‍ വെളിച്ചമില്ലാത്തതുകാരണം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുന്നു. കടകളിലെ വെളിച്ചമാണ് തെല്ലൊരാശ്വാസമായിട്ടുള്ളത്. കടകള്‍ അടച്ചുകഴിഞ്ഞാല്‍ കൂരിരുട്ടാകുന്നു. ഈ സമയങ്ങളില്‍ മദ്യപന്മാരുടെ അഴിഞ്ഞാട്ടവും വര്‍ദ്ധിക്കുന്നു. ബസുകാത്തു നില്ക്കുന്നവരുടെ നേരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. യാത്രക്കാര്‍ക്കുള്ള വെയ്റ്റിംഗ് ഷെഡുകളില്‍ ഇവരുടെ താവളമാകുന്നു. യാത്രക്കാര്‍ ഇതുകാരണം ഇവിടെ നില്ക്കാറില്ല. മദ്യപിച്ചെത്തുന്നവര്‍ സ്ത്രീകളും കുട്ടികളും നില്‍ക്കുന്നിടത്തു വന്ന് അസഭ്യം പറയുന്നതു നിത്യസംഭവമാണ്. ബസ് സ്റ്റാന്റില്‍ വെളിച്ചം നല്‍കുവാനും മദ്യപന്മാരുടെ പരാക്രമം അവസാനിപ്പിക്കുവാനും നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.