ന്യൂദല്‍ഹി: ജ്ഞാനപീഠം അവാര്‍ഡ് തെലുങ്ക് സാഹിത്യകാരന് റാവൂരി ഭരദ്വാജയ്ക്ക്. നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമാണ്. 37 ചെറുകഥാസമാഹാരങ്ങളും 17 നോവലുകളും നാലു നാടകങ്ങളും അഞ്ചു റേഡിയോ നാടകങ്ങളും രചിച്ചിട്ടുണ്ട്.
പകുഡു റല്ലു എന്ന നോലിനാണ് അവാര്‍ഡ്. അദ്ദേഹത്തിന്റെ രചകളില്‍ ഏറ്റവും ശ്രദ്ധേയമാണിത്. സിനിമാ വ്യവസായത്തിലെ സ്ക്രീനിനു പിന്നിലെ കാഴ്ചകളാണ് നോവലിന്റെ പ്രമേയം. 83 വയസുകാരനായ അദ്ദേഹം ബാലസാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
ജ്ഞാനപീഠം അവാര്‍ഡ് ലഭിക്കുന്ന മൂന്നാമത്തെ തെലുങ്ക് സാഹിത്യകാരനായ ഭരദ്വാജ. വിശ്വനാഥ സത്യനാരായണയും സി നാരയണ റെഡ്ഡിയുമാണ് മുന്‍ഗാമികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: