ലൈംഗികാതിക്രമത്തെ ഗൌരവമായി കാണണം - ഹൈക്കോടതി

Monday 1 August 2011 3:48 pm IST

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരേ ലൈംഗികാതിക്രമം വര്‍ദ്ധിക്കുകയാണെന്നു ഹൈക്കോടതി. കേരള സമൂഹം ഇതു ഗൗരവമായി കാണണമെന്നും ഹൈക്കോടതി വ്യക്തമാക്കി.. പറവൂര്‍ പെണ്‍വാണിഭക്കേസിലെ എട്ടു പ്രതികളുടെ ജാമ്യാപേക്ഷ തളളിക്കൊണ്ടായിരുന്നു കോടതി പരാമര്‍ശം. സീരിയല്‍, സിനിമ ഭ്രമവും പ്രശസ്തിക്കും പണത്തിനും വേണ്ടിയുളള അത്യാഗ്രഹവുമാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണം. സമ്പന്നരും ഉന്നരുമായ പ്രതികള്‍ക്കു ജാമ്യം നല്‍കുന്നതു അന്വേഷണത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് കെ.ടി. ശങ്കരനാണു കേസ് പരിഗണിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.