കോട്ടയം: പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ ശ്രീരാമനവമി ആഘോഷവും മാഹഗണപതിഹോമവും 19 ന് നടക്കും. തന്ത്രിമുഖ്യന്‍ പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. പുലര്‍ച്ചെ 5 ന് മഹാഗണപതിഹോമം, 9 ന് പ്രസാദ വിതരണം, 10 ന് നവകം പഞ്ചഗവ്യം എന്നിവ നടക്കും. കലാമണ്ഡപത്തില്‍ രാവിലെ 8 ന് ഭജന, ഉച്ചയ്ക്ക് 3 ന് ദക്ഷിണമൂകാംബി കലാകേന്ദ്രം വാര്‍ഷിക സമ്മേളനം. വൈകിട്ട് 5 ന് സംഗീതസദസ്സ്, വൈകിട്ട് 7 ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍.
മെയ് 19 മുതല്‍ 26 വരെ മേക്കാട് ഗോവിന്ദന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭാഗവത സപ്താഹയജ്ഞവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: