ദല്‍ഹിയില്‍ പത്താംക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി

Thursday 18 April 2013 1:32 pm IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍ പത്താം ക്ലാസുകാരിയെ കാറില്‍ കൂട്ടമാനഭംഗത്തിനിരയാക്കി. രണ്ട് അര്‍ധസഹോദരങ്ങളടക്കം മൂന്നു പേരാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്. സ്കൂളിലേക്കു പോകും വഴി പതിനഞ്ചുകായിയായ പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. കിഴക്കന്‍ ദല്‍ഹിയിലെ അശോക് നഗറില്‍ നിന്നു തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ തെക്കന്‍ ദല്‍ഹിയിലെ സരോജിനി നഗറിലെത്തിച്ചു കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. അതിനു ശേഷം ഇക്കാര്യം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തി കാറില്‍ നിന്നും പുറത്തേക്കു തള്ളിയിട്ടു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ അഞ്ചു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.