തിരുവനന്തപുരം: ടി.പി വധക്കേസില്‍ കൂറുമാറിയ പോലീസ് ട്രെയിനിക്കെതിരേ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. കേസ് ചവിട്ടി മെതിക്കാന്‍ ആരും നോക്കേണ്ടതില്ല. ഉന്നതതല ഗൂഢാലോചനയിലെ അന്വേഷണ പുരോഗതി ആരേയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
പോലീസ് ട്രെയിനിയായ അറുപത്തിയേഴാം സാക്ഷി എം നവീനാണ് കഴിഞ്ഞ ദിവസം കൂറുമാറിയത്. ഒളിവില്‍ കഴിയുന്ന സമയത്ത് പി. കെ. കുഞ്ഞനന്തന് എസ്എഫ്ഐ നേതാവ് സരിന് ശശിയോടൊപ്പം മാടായി ഏരിയ കമ്മിറ്റി ഓഫിസില്‍ വന്നുവെന്നായിരുന്നു നവീന്‍ നേരത്തെ മൊഴി നല്‍കിയത്. ഈ മൊഴിയാണ് കോടതിയില്‍ നവീന്‍ തിരുത്തിയത്.
നവീന്‍ കൂറുമാറിയതോടെ കേസില്‍ സരിന് ശശിക്കെതിരെ തെളിവില്ലാതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: