ഓണപ്പരീക്ഷ പുനഃസ്ഥാപിച്ചു

Monday 1 August 2011 3:45 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ഓണപ്പരീക്ഷ പുനഃസ്ഥാപിച്ചു. ഈ മാസം 22 മുതല്‍ 29 വരെയാണ് പരീക്ഷ. എന്‍.സി.ആര്‍.ടി തയാറാക്കുന്ന ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തിലായിരിക്കും പരീക്ഷ. പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. എന്നാല്‍ ഓണപ്പരീക്ഷയെ എതിര്‍ക്കുമെന്ന് ഇടത് അധ്യാപക സംഘടനകള്‍ വ്യക്തമാക്കി‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും നിര്‍ത്തലാക്കിയത്.