കൊച്ചിയില്‍ ട്രെയിനിടിച്ച്‌ രണ്ടു പേര്‍ മരിച്ചു

Monday 20 June 2011 1:02 pm IST

കൊച്ചി: പൊന്നുരുന്നി ഹൈവേ പാലത്തിന്റെ അടിയില്‍ ട്രെയിനിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. പൂച്ചാക്കല്‍ വെള്ളേപ്പറമ്പ്‌ ഹുസൈന്‍ (45), ചളിക്കവട്ടം ചായക്കോടത്ത്‌ അലക്സ്‌ (45) എന്നിവരാണ്‌ മരിച്ചത്‌. ഇന്ന്‌ രാവിലെ എട്ടുമണിയോടെയാണ്‌ റെയില്‍വെ ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടത്‌. റെയില്‍പാളം ക്രോസ്‌ ചെയ്യുന്നതിനിടയില്‍ അപകടം സംഭവിച്ചതാണെന്ന്‌ കരുതുന്നു. ഇരുവരും കൂലിപ്പണിക്കാരാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.