മണര്‍കാട്: മണര്‍കാട് ദേവീക്ഷേത്രത്തില്‍ നടന്നുവരുന്ന അന്തര്‍ദ്ദേശീയ മഹാഗണപതി സത്രത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് വേദിയില്‍ സ്വാമി വിവേകാനന്ദ അനുസ്മരണം നടക്കും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സ്വാമി ഗോലോകാനന്ദ മഹരാജ് പ്രഭാഷണം നടത്തും. ഇന്ന് രാവിലെ 5ന് അഷ്ടദ്രവ്യമഹാഗണപതിഹോമത്തിന് മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. 6ന് വേദജപം, 7ന് ഗണേശപൂരാണപാരായണം, 10ന് നവഗണപതീപൂജ, വിഘ്നഗണപതി, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 4ന് പ്രഭാഷണം-കെ.വി.ശേഷാദ്രിനാഥ ശാസ്ത്രികള്‍, 6ന് ദീപാരാധന, 7ന് ഭഗവതിസേവ, 8ന് കലാകേളി തുള്ളല്‍ സമന്വയം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: