മുല്ലപ്പെരിയാര്‍: സാധ്യതാപഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Monday 1 August 2011 3:53 pm IST

ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കാനുള്ള സാധ്യതാപഠന റിപ്പോര്‍ട്ട്‌ കേരളം സുപ്രീംകോടതി ഉന്നതാധികാരസമിതിക്ക്‌ സമര്‍പ്പിച്ചു. പ്രധാന ഡാമിന്‌ അനുബന്ധമായി മറ്റൊരു ചെറിയ ഡാം നിര്‍മ്മിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നാലു വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കും. ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തിയാകും അണക്കെട്ടുകള്‍ നിര്‍മിക്കുക. മുഖ്യ അണക്കെട്ടിന് 53.22 മീറ്റര്‍ ഉയരവും അനുബന്ധ അണക്കെട്ടിന് 25 മീറ്ററുമായിരിക്കും ഉയരം. 600 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.