ഭീകരര്‍ എണ്ണ ടാങ്കറുകള്‍ തകര്‍ത്തു

Monday 1 August 2011 4:34 pm IST

ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനിലെ നാറ്റോ സേനയ്ക്കുളള ഇന്ധനവുമായി പോയ പത്ത് എണ്ണ ടാങ്കറുകള്‍ ഭീകരര്‍ തകര്‍ത്തു. തീ പടര്‍ന്നതിനെ തുടര്‍ന്നു വഴിയോരത്തെ ഒരു ഹോട്ടലും മൂന്നു കടകളും കത്തിനശിച്ചു. അഞ്ചു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സിന്ധ് പ്രവിശ്യയിലെ ഖയിര്‍പുര്‍ ജില്ലയിലാണു സംഭവം. ഭീകരാക്രമണം മൂലം ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു. ടാങ്കറുകളുടെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു വെടിവയ്പ്പില്‍ പരുക്കേറ്റു.