കൊച്ചി: മലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിവാദ വ്യവസായി വി.എം.രാധാകൃഷ്ണന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. എറണാകുളം സിജെഎം കോടതിയാണ് റിമാന്‍ഡ് കാലാവധി ദീര്‍ഘിപ്പിച്ചത്.
നേരത്തെ കോടതി വിധിച്ച റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് രാധാകൃഷ്ണനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കഴിഞ്ഞ മാര്‍ച്ചിലാണ് സിബിഐ വി.എം. രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തത്.
രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പ്രതിക്ക് ഉന്നതമായ രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധമുള്ളതിനാല്‍ ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സിബിഐ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: