പുസ്തക ജ്ഞാനം മാത്രം പോര

Friday 19 April 2013 10:09 pm IST

മിക്കവരുടെയും വിചാരം അഹങ്കാരം അത്യന്തം ആവശ്യമുള്ള വസ്തുവാണെന്നാണ്‌. അഹന്ത സ്വന്തം വ്യക്തിത്വത്തിന്റെ മാറ്റുകൂട്ടുന്നതായിട്ടാണ്‌ ധാരണ. അതാണ്‌ തങ്ങള്‍ക്ക്‌ പേരും പെരുമയും നല്‍കുന്നതെന്നവര്‍ വിശ്വസിക്കുന്നു. താനൊന്നുമേയല്ല, അവിടുന്നാണെല്ലാമെന്ന്‌ പറയുന്നവരുടെ അഹന്തയിലൊന്ന്‌ തൊട്ടുനോക്കിയലാറിയാം അവര്‍ അതുമായി എത്ര കണ്ട്‌ താദാത്മ്യം പ്രാപിച്ചിരിക്കുന്നുവെന്ന്‌. അഹന്തയുടെ ഊതിവീര്‍പ്പിച്ച ബലൂണ്‍ പൊട്ടാനൊരു സൂചിക്കുത്തുമതി. അതുവരെ ഹിമവാനെപ്പോലെ ശാന്തസംഭീരനായിരുന്നവന്‍ അഗ്നിപര്‍വതംപോലെ പൊട്ടിത്തെറിക്കുന്നത്‌ കാണാം. പിന്നെ പ്രതിഷേധത്തിന്റെ തിളച്ച ലാവ ഒഴുകാന്‍ തുടങ്ങും. എന്താണിതിന്‌ കാരണം? താനും തന്റെ അഹന്തയും ഭിന്നമല്ലെന്ന ധാരണ കൊണ്ടല്ലേ? തങ്ങളുടെ അജ്ഞതയെക്കുറിച്ചവര്‍ക്ക്‌ എങ്ങനെ ബോധം വരാനാണ്‌? പുസ്തകജ്ഞാനം മാത്രമുള്ള പണ്ഡിതന്‌ ആത്മജ്ഞാനം കിട്ടാന്‍ വളരെ പ്രയാസമാണ്‌. - മാതാ അമൃതാനന്ദമയി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.