എരുമേലി: ഗോപിനാഥ് മുതുകാടിന്റെ മാജിക്ഷോ ഇന്ന് എരുമേലിയില്‍ നടക്കും. എരുമേലി പഴയതാവളം സ്റ്റേഡിയത്തില്‍ 7നാണ് പരിപാടി നടക്കുന്നത്. 25 അംഗ സംഘം നടത്തുന്ന മാജിക്ഷോയില്‍ പുതുമയാര്‍ന്ന നിരവധി വിസ്മയങ്ങള്‍ ഉണ്ടാകുമെന്നും സംഘാടകള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2100ച മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന വേദിയില്‍ ഏഴായിരത്തോളം പേര്‍ക്കിരിക്കാവുന്ന വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. രണ്ടര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഷോ ഷെയര്‍മൗണ്ട് പബ്ലിക് സ്കൂളും ബന്ദുര ക്രിയേഷനും സംയുക്തമായാണ് നടത്തുന്നത്. പത്രസമ്മേളനത്തില്‍ ഷാജികുമാര്‍, ഫൈസര്‍, ഫൈസല്‍ നെജീബ്, ഷിജോ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: