കുറ്റിക്കാട്ട് ദേവീക്ഷേത്രത്തില്‍ പത്താമുദയ മഹോത്സവം

Friday 19 April 2013 11:13 pm IST

കോട്ടയം: മൂലവട്ടം ശ്രീ കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 21ന് കൊടിയേറി 28ന് ആറാട്ടോടെ സമാപിക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 21ന് രാവിലെ 10ന് അനുജ്ഞാകലശം, വൈകിട്ട് 5നും 6നും മദ്ധ്യേ കൊടിയേറ്റ്, 6ന് കാപ്പുകെട്ട്, 7ന് കലാപരിപാടികളുടെ ഉദ്ഘാടനം ആര്‍ടിസ്റ്റ് സുജാതന്‍, 7.30ന് കഥകളി, 9ന് ദിവാന്‍കവല പാട്ടമ്പലത്തില്‍ വീല്‍പ്പാട്ട്, 10ന് കുടംപൂജ എന്നിവ നടക്കും. 22ന് രാവിലെ 10ന് നവകലശം, 6.45ന് പൂമൂടല്‍, 7ന് ഭക്തിഗാനസുധ, 8ന് കളരിപ്പയറ്റ്, 9ന് നൃത്തനൃത്യങ്ങള്‍, 23ന് രാവിലെ 10.30ന് കാര്യസിദ്ധിപൂജ, 1ന് അന്നദാനം, 6.45ന് പൂമൂടല്‍, 7ന് മ്യൂസിക് നൈറ്റ്, 24ന് രാവിലെ 6.30ന് വീടുകളില്‍കുടംനിറ, 11ന് ദിവാന്‍കവല പാട്ടമ്പലത്തില്‍ ഓട്ടന്‍തുള്ളല്‍, 12.30ന് പത്താമുദയസദ്യ, 1.30ന് കുംഭകുടഘോഷയാത്ര, 25ന് 7ന് മുട്ടിറക്കല്‍, 10ന് നവകലശം, 6.45ന് പൂമൂടല്‍, വൈകിട്ട് 7.30ന് സംഗീതനിശ-പിന്നണി ഗായിക വൈക്കം വിജലലക്ഷ്മി, 9.30ന് നൃത്തസംഗീതനാടകം-കാളീപ്രസാദം, 26ന് 10ന് നവകലശം, 6.45ന് പൂമൂടല്‍, 7ന് സംഗീതസദസ്,-അമൃതാസുരേന്ദ്രന്‍, 9.30ന് നാടകം-അയല്‍ക്കാരന്റെ വീട്, 27ന് 10ന് നവകലശം, 11ന് ശ്രീഭൂതബലി, 5ന് കാഴ്ചശ്രീബലി, 7ന് ഭക്തിഗാനസുധ, 9ന് സാംസ്‌കാരിക സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.ദേവസ്വം പ്രസിഡന്റ് പി.കെ.സാബു അദ്ധ്യക്ഷത വഹിക്കും. വി.എന്‍.വാസവന്‍ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.സന്തോഷ്‌കുമാര്‍ സമ്മാനദാനം നിര്‍വ്വഹിക്കും. 10ന് കോമഡി ഷോ, 12.30ന് പള്ളിവേട്ട, 28ന് 10ന് നവകലശം, 12ന് ആറാട്ട് സദ്യ, 2ന് ആറാട്ടുപുറപ്പാട്, 4ന് കാവനാല്‍ കടവില്‍ നിന്നും ആറാട്ട് ഘോഷയാത്ര, 7.30ന് സംഗീതസദസ് വിഷ്ണു പി.രമേശ്, 11ന് ദിവാന്‍ കവലയില്‍ ആറാട്ടു വരവേല്‍പ് തുടര്‍ന്ന് കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികള്‍. പത്രസമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് പി.കെ.സാബു, കണ്‍വീനര്‍ ടി.ആര്‍.അനില്‍കുമാര്‍, സെക്രട്ടറി പി.കെ.സുഗുണന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.