ജന്മനക്ഷത്ര മഹോത്സവം

Friday 19 April 2013 11:14 pm IST

കോട്ടയം: ഉമ്പിടി-പാണൂര്‍ കവല ശ്രീ ശുഭാനന്ദ സന്ദേശാശ്രമത്തില്‍ ശുഭാനന്ദ ഗുരുദേവന്റെ 131-ാമത് ജന്മനക്ഷത്രമഹോത്സവം 22ന് സമാപിക്കും. എട്ടാം ഉത്സവമായ ഇന്ന് വൈകിട്ട് 5ന് പൊന്‍തിടമ്പിന് കറുകച്ചാല്‍ കവലയില്‍ സ്വീകരണം നല്‍കും. രാത്രി 7.30ന് ഭക്തിഗാനസുധ, 9.30ന് ഡാന്‍സ്, 21ന് വൈകിട്ട് 6.45ന് ദീപക്കാഴ്ച, സൈവ, രാത്രി 11ന് കോമഡി ഫെസ്റ്റ്, 22ന് പൂരം തിരുനാളില്‍ ഉച്ചയ്ക്ക് 3ന് ഘോഷയാത്ര, 4ന് ഘോഷയാത്രയ്ക്ക് സ്വീകരണം, വൈകിട്ട് 6.30ന് ജന്മനക്ഷത്ര സമ്മേളനം ഡോ.എന്‍.ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആശ്രമ മുഖ്യാചാര്യന്‍ ടി.കെ.ബാബു അനുഗ്രഹ പ്രഭാഷണം നടത്തും. രാത്രി 8.30ന് ജുഗല്‍ബന്ദി, രാത്രി 1ന് നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരവും, പുലര്‍ച്ചെ 5ന് ശാന്തി ധനാര്‍പ്പണം, 5.30ന് കൊടിയിറക്ക് എന്നിവയാണ് പരിപാടികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.