അഹമ്മദാബാദ്: കേരള തൊഴില്‍വകുപ്പു മന്ത്രി ഷിബു ബേബി ജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ കണ്ടു ചര്‍ച്ച നടത്തി. സംസ്ഥാനങ്ങളിലെ ഭരണ-രാഷ്ട്രീയ കാര്യങ്ങള്‍ ഇരുവരും തമ്മിലുള്ള സംഭാഷണത്തില്‍ വിഷയമായതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിംഗിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ ഔദ്യോഗികമായി എത്തിയതാണ് കേരള മന്ത്രി. യോഗത്തിനു ശേഷം ഗുജറാത്ത് തൊഴില്‍ വകുപ്പു മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ഷിബു ബേബിജോണ്‍ മുഖ്യമന്ത്രി മേദിയെ കാണാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
കൂടിക്കാഴ്ചയില്‍ മന്ത്രി ഷിബു കേരളത്തിന്റെ പൈതൃക സമ്മാനമായ ആറന്മുളക്കണ്ണാടി മോദിക്കു സമ്മാനിച്ചു. കേരളത്തില്‍ ഗുജറാത്ത് സര്‍ക്കാരിന്റെ സഹകരണത്തോടെ ചില പദ്ധതികള്‍ ആരംഭിക്കുന്നതു സംബന്ധിച്ച സാധ്യതകളും ഇരുവരും കൂടിയാലോചിച്ചു.
ഗുജറാത്തിലെ മുഖ്യമന്ത്രി മാത്രമല്ല, സര്‍ക്കാര്‍ ജീവനക്കാരില്‍ താഴേത്തട്ടിലുള്ളവര്‍ വരെ ക്രിയാത്മകമായ സമീപനം ഭരണകാര്യത്തില്‍ കൈക്കൊള്ളുന്നവരാണെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ അഭിപ്രായപ്പെട്ടതായി അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: