അട്ടപ്പാടി: അട്ടപ്പാടി ആദിവാസികള്‍ക്കായി സമഗ്ര ആരോഗ്യ പാക്കേജ് നടപ്പാക്കുമെന്നു മന്ത്രി വി.എസ്. ശിവകുമാര്‍. പോഷകാഹാരക്കുറവ് കാരണം ആദിവാസി ശിശുക്കള്‍ മരിക്കാനിടയായ സാഹചര്യം വിലയിരുത്താന്‍ എത്തിയതാണു മന്ത്രി. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അട്ടപ്പാടിയില്‍ ഒരു സ്പെഷ്യല്‍ ഓഫീസറെ നിയമിക്കുമെന്നും ശിവകുമാര്‍ അറിയിച്ചു.
മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തി പാക്കേജിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനു സാമൂഹ്യനീതി, പട്ടികവര്‍ഗ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ പദ്ധതി നടപ്പാക്കുമെന്നും ശിവകുമാര്‍ അറിയിച്ചു. 2066 ആദിവാസികള്‍ ഇപ്പോള്‍ എ.പി.എല്‍ കാര്‍ഡുടമകളാണ്. ഇവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ബി.പി.എല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും.
കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് മന്ത്രി സന്ദര്‍ശിച്ചു. ആരോഗ്യ വകുപ്പ് നടത്തിയ സര്‍വേയില്‍ 536 പേര്‍ക്കാണ് പോഷകാഹാര കുറവ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: