കൊച്ചി: ജെഎസ്എസ് യുഡിഎഫ് വിടുമെന്നു കരുതുന്നില്ലെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. ഗൗരിയമ്മയെപ്പോലെ അനുഭവസമ്പന്നയായ ഒരു നേതാവിന്റെ പാര്‍ട്ടി യുഡിഎഫ് വിട്ടുപോകുമെന്ന് കരുതുന്നില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ അത് ദൗര്‍ഭാഗ്യകരമാണെന്നും ആര്യാടന് മുഹമ്മദ് കൊച്ചിയില്‍ പറഞ്ഞു.
ജെഎസ്എസ് യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. ജെഎസ്എസ് ഉന്നയിച്ച വിഷയങ്ങളില്‍ യുഡിഎഫ് നേതൃത്വം ചര്‍ച്ച തുടരും.
യുഡിഎഫില്‍ ഘടകകക്ഷികള്‍ക്ക് മാന്യമായ സ്ഥാനമുണ്ടെന്നും ജെഎസ്എസ് മുന്നണിയുടെ അവിഭാജ്യഘടകമാണെന്നും രമേശ് ചെന്നിത്തല തളിപ്പറമ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: