സി.പി.എം നേതാവ് ഉമ്മര്‍ മാസ്റ്റര്‍ അന്തരിച്ചു

Sunday 21 April 2013 3:42 pm IST

മലപ്പുറം: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ ഉമ്മര്‍ മാസ്റ്റര്‍(65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ സഹകരണ ആസ്പത്രിയില്‍ വെച്ച് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ഉമ്മര്‍ മാസ്റ്ററുടെ അന്ത്യം. സി.പി.എം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറിയാണ്. രണ്ട് തവണ അദ്ദേഹം പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.