കോടിമത പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തില്‍ ഇന്ന് ഭദ്രകാളിനൃത്തം, നാളെ വലിയതീയാട്ട്

Sunday 21 April 2013 11:02 pm IST

കോട്ടയം: കോടിമത പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന്റെ ഒന്‍പതാം ദിവസമായ ഇന്ന് ഭദ്രകാളിനൃത്തം നടക്കും. വൈകിട്ട് 4.30ന് താലപ്പൊലി, ഭദ്രകാളി നൃത്തം, 5ന് പഞ്ചവാദ്യം, 6ന് ചുറ്റുവിളക്ക്, ദീപാരാധന, താലപ്പൊലി, 8ന് സ്വരലയമഞ്ജരി, 10ന് ആനന്ദനടനം എന്നിവ നടക്കും. പത്താമുദയ ദിവസമായ നാളെ രാവിലെ 4.30ന് എണ്ണക്കുടം ഘോഷയാത്ര, 5ന് എണ്ണക്കുടം അഭിഷേകം, 5.30ന് പമ്പമേളം, 7.30ന് തിരുനടമേളം, 9.30ന് തിരുവാതിര, 10.30ന് ഓട്ടന്‍തുള്ളല്‍, ഉച്ചയ്ക്ക് 12.30ന് കുംഭകുടഅഭിഷേകം, 2.30ന് അക്ഷരശ്ലോകസദസ്സ്, വൈകിട്ട് 5.30ന് വലിയ തീയാട്ട്, 7ന് ആല്‍ത്തറമേളം, പഞ്ചാരിമേളം, 8ന് നൃത്തനൃത്യങ്ങള്‍, 10ന് ഗാനമേള, 1ന് ഇരട്ടഗരുഡന്‍ വരവേല്പ്, കരിമരുന്ന് കലാപ്രകടനം എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.