കൊച്ചി: മനുഷ്യക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് രണ്ടാം പ്രതി സൗദി എമിറേറ്റ്സ് ജീവനക്കാരന് അബ്ദുള്‍ ഹമീദ് സവാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടു.
അന്വേഷണത്തിന് ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കാത്തത് എന്താണെന്നു വ്യക്തമാക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. മനുഷ്യക്കടത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് കേസ് ഡയറിയില്‍ നിന്ന് മനസിലാക്കാം. ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് എടുത്തതെന്നും കോടതി ചോദിച്ചു.
കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കാനുള്ള തീരുമാനം രേഖമൂലം അറിയിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസവും സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അനുസരിക്കുന്നില്ലെങ്കില്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തേണ്ടിവരുമെന്നും കോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: