ക്ഷേത്രത്തിനെതിരായ അക്രമത്തില്‍ പ്രതിഷേധിച്ചു

Monday 1 August 2011 10:13 pm IST

കാസര്‍കോട്‌: പൊവ്വല്‍ കോട്ടയുടെ അകത്തുള്ള ചരിത്ര പ്രസിദ്ധമായ ഹനുമാന്‍ ക്ഷേത്രം സാമൂഹ്യ വിരുദ്ധര്‍ കല്ലെറിഞ്ഞ്‌ തകര്‍ത്തതില്‍ യുവമോര്‍ച്ച ചെര്‍ക്കള പഞ്ചായത്ത്‌ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. പുരാവസ്തു സംരക്ഷണസമിതി ഏറ്റെടുത്ത ഈ കോട്ടയെ സര്‍ക്കാര്‍ അവഗണിക്കുന്നതിനെതിരെ ബന്ധപ്പെട്ട അധികാരികള്‍ ഉടനെ നടപടിയെടുക്കണമെന്ന്‌ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ശ്രീകാന്ത്‌ ആവശ്യപ്പെട്ടു. ബിജെപി ഓഫീസില്‍ നടന്ന യുവമോര്‍ച്ച ചെങ്കള പഞ്ചായത്ത്‌ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ബിജെപി ചെങ്കള പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ രവിചന്ദ്ര അദ്ധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത്‌ യുവമോര്‍ച്ച കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി പി.ആര്‍സുനില്‍-പ്രസിഡണ്ട്‌, അനില്‍കുമാര്‍-വൈസ്‌ പ്രസിഡണ്ട്‌, ഭരതന്‍ കെ.കെ.പുറം, ബി.സതീഷ്‌ -സെക്രട്ടറിമാര്‍ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ യുവമോര്‍ച്ച ജില്ലാസെക്രട്ടറി ബി.എം.ആദര്‍ശ്‌, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി പ്രമീള.സി.നായക്‌, ബി.ജെ.പി പഞ്ചായത്ത്‌ ജനറല്‍ സെക്രട്ടറി മോഹന്‍ ഷെട്ടി നെക്രാജെ, എം.കെ.പ്രഭാകരന്‍ ഹരീഷ്‌ നാരംപാടി തുടങ്ങിയവര്‍ സംസാരിച്ചു. പി.ആര്‍.സുനില്‍ സ്വാഗതവും കെ.കെ.ഭരതന്‍ നന്ദിയും പറഞ്ഞു.