അഴിമതി; ഓംബുഡ്സ്മാന്‍ വിലക്കിയവര്‍ വീണ്ടും പഞ്ചായത്ത്‌ പ്രസിഡണ്റ്റായി

Monday 1 August 2011 10:14 pm IST

മഞ്ചേശ്വരം: അഴിമതികേസില്‍ ഓംബുഡ്സ്മാന്‍ അയോഗ്യത കല്‍പ്പിച്ചവര്‍ വീണ്ടും പഞ്ചായത്ത്‌ പ്രസിഡണ്റ്റായി ഭരണം തുടരുന്നതായി ജനകീയ നീതിവേദി പരാതി നല്‍കി. ഉപ്പള ബസ്‌ സ്റ്റാണ്റ്റ്‌ ടാറിംഗിണ്റ്റെ മറവില്‍ ൮,൦൭,൮൦൭ രൂപയുടെ അഴിമതി നടത്തിയ കേസില്‍ ൨൦൦൨ല്‍ അന്നത്തെ ഓംബുഡ്സ്മാനായിരുന്ന ജസ്റ്റിസ്‌ കെ.പി.രാധാകൃഷ്ണന്‍ മേനോന്‍ പ്രസിഡണ്ട്‌ ആയിഷത്ത്‌ താഹിറക്കും മറ്റ്‌ ൧൩ അംഗങ്ങള്‍ക്കും വിലക്ക്‌ കല്‍പിക്കുകയും ഭാവിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു. ൧൯൯൫-൨൦൦൦ കാലയളവില്‍ മംഗന്‍പ്പാടി പഞ്ചായത്ത്‌ പ്രസിഡണ്റ്റായിരുന്ന ആയിഷത്ത്‌ താഹിറ ഉപ്പള ബസ്‌ സ്റ്റാണ്റ്റ്‌ ടാറിംഗിനായി ൩,൯൦൪൦൦ രൂപ നീക്കിവെക്കുകയും ടാറിംങ്ങ്‌ പൂര്‍ത്തികരിക്കുകയും ചെയ്തിരുന്നു. ൨൦൦൦-ല്‍ തദ്ദേശ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്‌ നോമിനേഷന്‍ കൊടുക്കുന്നതിണ്റ്റെ തലേദിവസം പഞ്ചായത്ത്‌ ബോര്‍ഡ്‌ യോഗം ചേരുകയും ഉപ്പള ബസ്സ്റ്റാണ്റ്റിണ്റ്റെ റീ ടാറിംഗിനായി വീണ്ടും ൪,൫൦,൦൦൦ രൂപ അനുവദിക്കുയും ചെയ്തു. തെരഞ്ഞെടുപ്പ്‌ വേളയില്‍ ഒരു പദ്ധതിക്ക്‌ തുക അനുവദിച്ചത്‌ പെരുമാറ്റചട്ട ലംഘനമാണെന്നും പദ്ധതി നടപ്പിലാക്കാതെ ഫണ്ട്‌ അനുവദിച്ചതിലൂടെ വാന്‍ അഴിമതി നടത്തിയെന്നും കാണിച്ച്‌ അന്നത്തെ മംഗല്‍പ്പാടി പഞ്ചായത്ത്‌ എല്‍ഡിഎഫ്‌ കണ്‍വീനറായിരുന്ന ടിംബര്‍ അബ്ദുല്ല നല്‍കിയ പരാതിയെ തുടര്‍ന്ന്‌ ഓംബുഡ്സ്മാന്‍ ൧൪൬൧/ ൨൦൦൧ ആയി കേസ്‌ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം നടത്തി അന്നത്തെ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ആയിഷത്ത്‌ താഹിറ ഉള്‍പ്പെടെയുള്ള അംഗങ്ങളെ അയോഗ്യരാക്കുകയുമായിരുന്നു. അയോഗ്യത കല്‍പ്പിച്ച ഓംബുഡ്സ്മാന്‍ വിധിയെ ചോദ്യം ചെയ്ത്‌ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇവരുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. എന്നാല്‍ പ്രതികള്‍ ഉത്തരവ്‌ പുറപ്പെടുവിക്കുന്നതിന്‌ മുമ്പ്‌ ഓംബുഡ്സ്മാന്‍ തങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കിയില്ല എന്ന്‌ ബോധിപ്പിച്ചതിനെ തുടര്‍ന്ന്‌ പ്രതികള്‍ക്ക്‌ സാമൂഹ്യ നീതിയുടെ അടിസ്ഥാനത്തില്‍ നോട്ടീസ്‌ നല്‍കി വിധിപറയാന്‍ ഓംബുഡ്സ്മാനോട്‌ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ കേസില്‍ ഉല്‍പ്പെട്ട നഫീസ ടീച്ചറുടെ ഭര്‍ത്താവ്‌ അലി മാസ്റ്ററാണ്‌ ഇപ്പോഴത്തെ നിയുക്ത വൈസ്‌ പ്രസിഡണ്ട്‌. ഇതേ കേസില്‍ അഴിമതി നടത്തിയെന്ന്‌ ബോധ്യമായതിനെ തുടര്‍ന്ന്‌ അന്നത്തെ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ഉള്‍പ്പെടെയുള്ള ൧൪ പേരുള്‍പ്പെടെയുള്ളവര്‍ വിജിലന്‍സിണ്റ്റെ ൧/൨൦൦൪ നമ്പര്‍ കേസില്‍ വിചാരണ നേരിട്ട്‌ കൊണ്ടിരിക്കുകയാണ്‌. ഇവര്‍ക്ക്‌ പുറമെ ലീഗ്‌ നേതാവ്‌ ഗോള്‍ഡന്‍ ഖാദര്‍, പഞ്ചായത്ത്‌ സെക്രട്ടറിമാരായ വാസുദേവ ആചാര്യ, വി.കുഞ്ഞമ്പു, വിജയ രാഘവന്‍ നമ്പ്യാര്‍, പഞ്ചായത്ത്‌ എഞ്ചിനീയര്‍ അബ്ദുല്‍ ഹക്കീം, മൈനര്‍ ഇറിഗേഷന്‍ എഞ്ചിനീയര്‍ വാസുദേവന്‍ എന്നിവരും ഈ കേസില്‍ പ്രതികളാണ്‌.