മാറാട്: 30 ന് താലൂക്ക് ഓഫീസ് ധര്‍ണ്ണ- ഹിന്ദു ഐക്യവേദി

Tuesday 23 April 2013 11:22 pm IST

കോട്ടയം: മാറാട് ഹിന്ദുകൂട്ടക്കൊലയുടെ ഗുഡാലോചന സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 30 ന് താലൂക്ക് ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എ.ടി. തുളസീധരന്‍ അറിയിച്ചു. സിബിഐ അന്വേഷണത്തെ നിരന്തരം എതിര്‍ത്തുവന്ന യുഡിഎഫും എല്‍ഡിഎഫും നിലപാടുകള്‍ മാറ്റി, സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ അംഗീകരിക്കണമെന്നും മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗുഡാലോചന, സാമ്പത്തിക സ്രോതസ്സ്, ഉന്നതരുടെ പങ്ക്, ആയുധങ്ങളുടെ ഉറവിടം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചുള്ള ജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്നും തുളസീധരന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.