തിരുവനന്തപുരം: ശ്രീനാരായണഗുരുദേവന്റെ സമാധിസ്ഥാനത്താല് പവിത്രമായ ശിവഗിരിയില്‍ ഗുജറാത്തിന്റെ വികസന നായകന് നരേന്ദ്രമോദി ഇന്ന് എത്തും. മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ശിവഗിരിയിലും പരിസരത്തും കര്‍ശന സുരക്ഷാ സംവിധാനങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. ഇസെഡ് പ്ലസ് ഗാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിന്. എസ്.പി.ജിയുടെയും കേരളാ പോലീസിന്റെയും പ്രത്യേക സുരക്ഷാ സംഘവുമാണ് സുരക്ഷയൊരുക്കുന്നത്. കേരളത്തില്‍ നിന്ന് എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുരക്ഷയൊരുക്കുന്നത്.
ഇന്ന് വൈകിട്ട് നാലിന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നരേന്ദ്രമോദിയെ ശിവഗിരി മഠത്തിലെ സന്ന്യാസിമാരും ബിജെപി നേതാക്കളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് റോഡുമാര്‍ഗ്ഗം അദ്ദേഹം ശിവഗിരിയിലെത്തിച്ചേരും.
ശാരദാപ്രതിഷ്ഠയുടെ നൂറ്റിയൊന്നാമത് വാര്‍ഷികവും ശ്രീനാരായണ ധര്‍മ്മമീമാംസാപരിഷത്തിന്റെ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന കനകജൂബിലി ആഘോഷങ്ങളുടെ സമാപനവും 51-ാമത് ശ്രീനാരായണ ധര്‍മ്മമീമാംസാപരിഷത്തിന്റെ ഉദ്ഘാടനവും നരേന്ദ്രമോദി വൈകിട്ട് 5ന് നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: