ന്യൂദല്‍ഹി:ഹിന്ദി സിനിമാ ലോകത്തെ മാറ്റിമറിച്ച വേറിട്ട ആദ്യകാല പിന്നണി ഗായികയായ ഷംഷാദ് ബീഗം(94) വിടവാങ്ങി.മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
ഹിന്ദി സംഗീത ലോകത്തിന്റെ മികവുറ്റ ഗായികയായിരുന്നു ബീഗം.മേരെ പിയ ഗായെ രാംഗൂണ്,കഭി ഓര് കഭ് പാര് ,കജീര മൊഹബത്ത് വാല തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളിലൂടെ ഹിന്ദിലോകത്തെ വ്യത്യസ്തയായ ഭാവഗായികയായിരുന്നു ബീഗം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാള് ചികിത്സയിലായിരുന്നുബീഗം.
1919 ഏപ്രില്‍ 14ന് പഞ്ചാബിലെ അമൃത്സറിലാണ് ബീഗം ജനിച്ചത്.1947 ഡിസംബര്‍ 16ന് ലാഹോറിലെ പെഷവാര്‍ റേഡിയോയിലുടെയാണ് സംഗീതരംഗത്ത് സജീവമാകുന്നത്.വര്‍ഷങ്ങള്‍ക്കുമുമ്പാണ് പിന്നണിഗാനരംഗത്ത് നിന്ന് ബീഗം വിടവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: