എസ്എസ്എല്‍സി പരീക്ഷാഫലം: പാലാ വിദ്യാഭ്യാസ ജില്ലയ്ക്ക് 98.73ശതമാനം വിജയം

Wednesday 24 April 2013 11:29 pm IST

പാലാ: ഈവര്‍ഷം എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ പാലാ വിദ്യാഭ്യാസ ജില്ലയ്ക്ക് 98.73 ശതമാനം വിജയം. കഴിഞ്ഞവര്‍ഷം ഇത് 97ശതമാനം ആയിരുന്നു. ആറ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ 26 വിദ്യാലയങ്ങള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കി. മൂന്നൂറു വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിമുഴുന്‍ പേരും വിജയിച്ച പാലാ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിന്റെ വിജയത്തിനാണ് ഇതില്‍ ഏറ്റവും തിളക്കം. നൂറുശതമാനം നേടിയ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഇവയാണ് - ഗവഎച്ചഎസ് ഇടക്കോലി, ഗവ.ഗേള്‍സ് എച്ച്എസ് ഏറ്റുമാനൂര്‍, ഗവ.വിഎച്ച്എസ് ഏറ്റുമാനൂര്‍, ഗവ.എച്ച്എസ്പാലാ, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഏറ്റുമാനൂര്‍, ഗവ.എച്ച്എസ് പുതുവേലി, മറ്റ് വിദ്യാലയങ്ങള്‍- സെന്റ് മേരീസ് എച്ച്എസ് പാലാ, സെന്റ് മേരീസ് എച്ച്എസ് ഭരണങ്ങാനം, എസ്എച്ച് ജിഎച്ച്എസ് ഭരണങ്ങാനം, ഹോളിക്രോസ് എച്ച്എസ് ചേര്‍പ്പുങ്കല്‍, കെടിജെഎംഎച്ച്എസ് ഇടമറ്റം, എം.ഡി സിഎംഎസ് എച്ച്എസ് ഇരുമാപ്രമറ്റം, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ് കടനാട്, സെന്റ് ജോസഫ്‌സ് എച്ച്എസ് മാനത്തൂര്‍, സിഎംഎസ് എച്ച്എസ് മേച്ചാല്‍, സെന്റ് ആന്റണീസ് എച്ച്എസ് മുത്തോലി, സെന്റ് തോമസ് എച്ച്എസ് പുന്നത്തുറ,സെന്റ് മൈക്കിള്‍സ് എച്ച്എസ് പ്രവിത്താനം, എസ്എച്ച് ജിഎച്ച്എസ് രാമപുരം, സെന്റ് അല്‍ഫോണ്‍സ ജിഎച്ച്എസ് വാകക്കാട്, വന്ദേമാതരം വിഎച്ച്എസ് വെളിയന്നൂര്‍, സെന്റ് വിന്‍സെന്റ് ഇംഗ്ലീഷ്മീഡിയം എച്ച്എസ്പാലാ, സെന്റ് ജോസഫ്‌സ് എച്ച്എസ് നീലൂര്‍, മംഗളംഇംഗ്ലീഷ് മീഡിയം റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഏറ്റുമാനൂര്‍, ഹോളിക്രോസ് എച്ച്എസ് തെള്ളകം എന്നിവയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.