ന്യുദല്‍ഹി: ഇന്ത്യന്‍ സൈബര്‍ ലോകത്തെ ഇന്റര്‍നെറ്റ് ബാങ്കിങ്ങിന് പുതിയ വെല്ലുവിളി ഉയര്‍ത്തി വൈറസ്. ഈ വൈറസ് ഇന്ത്യന്‍ സൈബര്‍ സ്പേസില്‍ വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ട്. വൈറസ് പ്രോഗ്രാമില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍തന്നെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വൈറസ് ചോര്‍ത്തുമെന്നാണ് സൈബര്‍ സെക്യൂരിറ്റി വിഭാഗം നല്കുന്ന മുന്നറിയിപ്പ്.
വിന്32/റാംനിറ്റ് എന്ന മാല്‍വെയര്‍ കുടുംബത്തില്‍പ്പെട്ട വൈറസാണ് ബാങ്കിന്റെ ഡേറ്റാ ബേസില്‍ കയറി വിവരങ്ങള്‍ ചോര്‍ത്തുന്നത്. ആന്റി വൈറസ് സോഫ്റ്റവെയറുകള്ക്ക് പിടികൊടുക്കാത്ത അപകടകാരിയാണ് ഈ വൈറസ്. ഇമെയിലിലും മറ്റും എത്തുന്ന മെയിലുകളില്‍ കാണുന്ന അറ്റാച്ച്മെന്റ് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും വിശ്വസീനയമല്ലാത്ത വെബ്സൈറ്റുകളിലുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്നും സൈബര്‍ സെല്‍ നിഷ്കര്‍ഷിക്കുന്നു.
ഡെസ്ക് ടോപ്പിലെ ഫയര്വാള് പ്രൊട്ടക്ഷന്‍ ആക്ടിവേറ്റ് ചെയ്യാനും സൈബര്‍ സെല്‍ ഉപദേശിക്കുന്നു. വിശ്വസ്വനീയമല്ലാത്ത വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ഒറിജിനല്‍ ആന്റിവൈറസ് ഉപയോഗിക്കുക. റെഗുലറായി അപ്ഡേറ്റു ചെയ്യുക. പൈറേറ്റഡ് സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക. ഒറിജിനല്‍ സോഫ്റ്റ് ഉപയോഗിക്കുന്നില്ലാത്ത പോര്‍ട്ടുകള്‍ ഡിസേബിള്‍ ചെയ്യുക.
ഓപ്പറേറ്റിംഗ് സിസ്റ്റം കൃത്യമായി അപ്ഡറ്റ് ചെയ്യുക. തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിലൂടെ ഈ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: