ന്യുദല്‍ഹി: ആഗ്രയില്‍ താജ്മഹലിന് സമീപമുണ്ടായ സ്ഫോടനത്തില്‍ രണ്ടു മരണം. ഒരാള്‍ക്ക് പരുക്കേറ്റു. ഹോട്ടല്‍ മുഗള്‍ ഷെറാട്ടണിന് പിന്‍വശത്തായുള്ള മാലിന്യ നിക്ഷേപ കേന്ദ്രത്തിന്റെ പരിസരത്താണ് സ്ഫോടനം നടന്നത്. ഇവിടെ പാഴ് വസ്തുക്കള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്ന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.
മരിച്ച രണ്ട് പേരും തൊഴിലാളികളാണ്. താജ്മഹലില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് സ്ഫോടനം നടന്നത് എന്നത് ആശങ്ക ഉളവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: