യുവാവിനെ കവര്‍ച്ചക്കാര്‍ കൊലപ്പെടുത്തി

Friday 26 April 2013 3:09 pm IST

ന്യൂദല്‍ഹി: കിഴക്കന്‍ ദല്‍ഹിയില്‍ യുവാവിനെ മോഷ്ടാക്കള്‍ കൊലപ്പെടുത്തി. മുന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ സുമര്‍ കുമാര്‍ ദത്തയുടെ മകന്‍ അനിമേഷിനെ(32)യാണ് മോഷ്ടാക്കളെ എതിര്‍ത്തതിനെ തുടര്‍ന്ന് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച്ചയായിരുന്നു സംഭവം ദത്തയുടെ മധുബന്‍ കോളനിയിലെ വസതിയില്‍ നടന്ന കവര്‍ച്ചയില്‍ 25000 രൂപയും സ്വര്‍ണ്ണവുമാണ് നഷ്ടമായത്. 20-25 വയസ്സു പ്രായം വരുന്ന മുഖമൂടി ധരിച്ച കൗമാരക്കാരാണ് മോഷ്ടാക്കളെന്നും ഇവര്‍ സ്വീകരണ മുറിയിലെ ഇരുമ്പ് ഗ്രില്‍ തകര്‍ത്താണ് അകത്തു കടന്നതെന്നും  പോലീസ്  പറയുന്നു തോക്കുകളുകളും വാളുകളും ഇവരുടെ പക്കലുണ്ടായിരുന്നെന്ന് ദത്ത പോലീസിനോട് പറഞ്ഞു. തങ്ങള്‍ക്ക് ആരെയും അപായപ്പെടുത്തണമെന്ന് ആഗ്രഹമില്ലെന്ന് പറഞ്ഞ മോഷ്ടാക്കള്‍ സഹായത്തിന് വേണ്ടി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് അനിമേഷിനെ സ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു മോഷ്ടാക്കള്‍ രണ്ട് സംഘമായി തിരിഞ്ഞാണ് കവര്‍ച്ച നടത്തിയത്. ഒരു ദത്ത ദമ്പതികളുടെ മുറിയില്‍ കയറുകയും ഇവരെ കെട്ടിയിട്ട് കവര്‍ച്ച നടത്തുകയും  മറു സംഘം അനിമേഷിന്റെ മുറിയില്‍ കയറി ഇയാളെ  അപകടപ്പെടുത്തുകയുമായിരുന്നു. ഫോറന്‍സിക്ക് വകുപ്പ് സംഭവ സ്ഥലത്തെത്തി വിരലടയാളങ്ങളെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.