ഭൂമി തട്ടിപ്പ് : ഡി.എം.കെ മുന്‍ എം.എല്‍.എ അറസ്റ്റില്‍

Tuesday 2 August 2011 12:24 pm IST

ചെന്നൈ: ഭൂമിത്തട്ടിപ്പു കേസില്‍ ഡി.എം.കെയുടെ മുന്‍ എം.എല്‍.എയായ രംഗനാഥന്‍ അറസ്റ്റിലായി. വിവിധ ഭൂമി ഇടപാടു കേസുകളില്‍ ഡി.എം.കെയുടെ മുതിര്‍ന്ന നേതാക്കളായ വീരപാണ്ഡി എസ്‌. അറുമുഖം, ജെ. അന്‍പഴകന്‍ എം.എല്‍.എ, കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ ഉറ്റ അനുയായി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. വിവിധ കേസുകളിലായി ഭൂമി ഇടപാടുകളെ കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പോലീസ്‌ സംഘത്തെ നിയമിച്ചിരുന്നു. ഡി.എം.കെ നേതാക്കളെ തിരഞ്ഞുപിടിച്ച്‌ അറസ്റ്റു ചെയ്യുന്നത്‌ രാഷ്‌ട്രീയ പകപോക്കലാണെന്ന്‌ എം.കെ. സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ കേസ്‌ അന്വേഷണത്തില്‍ രാഷ്‌ട്രീയമില്ലെന്നും പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടികളെന്നും ജയലളിത വ്യക്തമാക്കി. കഴിഞ്ഞ ദിവസം നേതാക്കള്‍ക്കെതിരെ തുടരുന്ന അറസ്റ്റില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന വ്യാപകമായി ഡി.എം.കെയുടെ നേതൃത്വത്തില്‍ റാലികള്‍ സംഘടിപ്പിച്ചിരുന്നു. ജയലളിത സര്‍ക്കാര്‍ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നു ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.