ലഡാക്കിലെ നുഴഞ്ഞുകയറ്റം ചൈന നിഷേധിച്ചു

Friday 26 April 2013 4:44 pm IST

ബീജിങ്: ലഡാക്കില്‍ സൈന്യം അതിര്‍ത്തി ലംഘിച്ചെന്ന ഇന്ത്യന്‍ നിലപാടു ചൈന നിഷേധിച്ചു. ചൈനീസ് ദേശീയ പ്രതിരോധ മന്ത്രാലയമാണു നിലപാട് ആവര്‍ത്തിച്ചത്. ലഡാക്ക് അതിര്‍ത്തി കടന്നു കൂടാരം നിര്‍മ്മിച്ചിട്ടില്ല. ഹെലികോപ്റ്റര്‍ പറത്തിയിട്ടില്ല. വിഷയത്തില്‍ ഇന്ത്യയുമായി നിരന്തരം ആശയവിനിമയം നടത്തി വരുന്നതായി ചൈനീസ് പ്രതിരോധ വക്താവ് യാഗ് യുജിന്‍ അറിയിച്ചു. അതേസമയം ഇന്നു വീണ്ടും ഫ്ളാഗ് മീറ്റിങ് നടക്കും. ഫ്ലാഗ് മീറ്റ് നടത്താമെന്ന ഇന്ത്യയുടെ നിര്‍ദേശം ചൈന്‍ സ്വീകരിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. കഴിഞ്ഞ രണ്ടു തവണത്തെ ഫ്ളാഗ് മീറ്റിങ്ങുകള്‍ പരാജയപ്പെട്ടിരുന്നു. നുഴഞ്ഞുകയറിയ സൈന്യം പ്രകോപനമൊന്നും ഉണ്ടാക്കാത്ത സാഹചര്യത്തില്‍ നയതന്ത്രതലത്തില്‍ പ്രശ്നം പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും ശ്രമിക്കുന്നത്. അതേസമയം പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ച് ചൈനയെ പ്രതിരോധത്തിലാക്കാമെന്നും സേനാ നേതൃത്വം കണക്ക് കൂ‍ട്ടുന്നു. നയതന്ത്രതലത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാണ് സൈനിക നീക്കം ചൈന നടത്തിയതെന്നാണ് വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.