സ്വഭാവത്തിലും ജീവിതത്തിലും നിങ്ങള്‍ നേടിയ വിദ്യാഭ്യാസം പ്രതിഫലിക്കണം. കൂടാതെ നിങ്ങള്‍ നേടിയ അറിവ് അതില്ലാത്തവര്‍ക്ക് പകര്‍ന്നുകൊടുക്കണം. നിങ്ങളുടെ സഹജീവികളായ മനുഷ്യരെയും ശരിയായ മാര്‍ഗത്തില്‍ക്കൂടി നയിക്കാന്‍ അത് സഹായകമാകണം. പഠിച്ചതെല്ലാം എല്ലാവരുമായി പങ്കുവയ്ക്കണം. അപ്പോള്‍ മാത്രമേ നിങ്ങളിലെ മനുഷ്യത്വം വികസ്വരമാകുകയുള്ളൂ.
നിങ്ങള്‍ ഇന്ദ്രിയങ്ങളുടെ ശക്തി വര്‍ധിപ്പിക്കണം. നിങ്ങള്‍ക്ക് അവയുടെമേല്‍ നിയന്ത്രണമുണ്ടെങ്കില്‍ മാത്രമേ അത് സാധ്യമാകൂ. പക്ഷേ, ഇന്ന് ആത്മനിയന്ത്രണം ഒരിടത്തും കാണാനില്ല. നിങ്ങള്‍ ഇന്ദ്രിയങ്ങളെ ഒരു തരത്തിലും നിയന്ത്രിക്കപ്പെടുന്നില്ല. നമ്മള് കടകളില്‍ പോകുമ്പോള്‍ സകലതിനെയും നോക്കി ആസ്വദിക്കുന്നു.
ഇന്ദ്രിയനിയന്ത്രണം നി ങ്ങളുടെ പഠനത്തിന് മാത്രമല്ല അത്യന്താപേക്ഷിതമായിട്ടുള്ളത്. ജീവിതത്തില്‍ മാതൃകാപരമായ സ്വഭാവത്തിനും പെരുമാറ്റത്തിനും അത് ആവശ്യമാണ്. ഈശ്വരന് നിങ്ങള്‍ക്ക് ഇന്ദ്രിയങ്ങള്‍ തന്നിരിക്കുന്നത് അവയെ ഉചിതമായ രീതിയില്‍ ഉപയോഗിക്കാനാണ്. പുഷ്ടി (ശക്തി)യും സന്തുഷ്ടിയും ഇന്ദ്രിയനിയന്ത്രണമില്ലാതെ നിങ്ങള്‍ക്ക് നേടാന്‍ സാധ്യമല്ല.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: