വീട്ടില്‍ തയ്യാറാക്കാവുന്ന പാനീയങ്ങള്‍

Friday 26 April 2013 11:06 pm IST

സംഭാരം ദാഹം അകറ്റാന്‍ സംഭാരത്തോളം വരില്ല മറ്റൊന്നും. പണ്ടൊക്കെ വീടുകളില്‍ എത്തുന്ന അതിഥികള്‍ക്ക്‌ ആദ്യം നല്‍കുക സംഭാരമായിരിക്കും. തയ്യാറാക്കാനും എളുപ്പം
1 തൈര്‌ - ഒരു കപ്പ്‌ 2 വെള്ളം- രണ്ട്‌ കപ്പ്‌ 3 പച്ചമുളക്‌- രണ്ടോ മൂന്നോ എണ്ണം 4 ഇഞ്ചി- ഒരു കഷ്ണം 5 മല്ലി ഇല-രണ്ട്‌ തണ്ട്‌ 5 കറിവേപ്പില- രണ്ട്‌ കതിര്‍പ്പ്‌ തയ്യാറാക്കുന്ന വിധം തൈര്‌ വെള്ളവുമായി നന്നായി യോജിപ്പിക്കുക. ഇതിലേക്ക്‌ പച്ചമുളക്‌, ഇഞ്ചി, മല്ലി ഇല എന്നിവ നന്നായി ചതച്ച ശേഷം ചേര്‍ക്കുക. കറിവേപ്പിലയും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ ഇളക്കിയതിന്‌ ശേഷം ഉപയോഗിക്കാം.

നന്നാറി സര്‍ബത്ത്‌ നന്നാറി ചെടിയുടെ വേരില്‍ നിന്നും എടുക്കുന്ന സത്ത്‌ ഉപയോഗിച്ചാണ്‌ ഇത്‌ തയ്യാറാക്കുന്നത്‌. പോഷക സമൃദ്ധമാണ്‌ ഈ ഹെര്‍ബല്‍ ഡ്രിങ്ക്‌. തയ്യാറാക്കുന്ന വിധം 1 നന്നാറി സര്‍ബത്ത്‌-രണ്ടോ മൂന്നോ ടീസ്പൂണ്‍ 2 തണുത്ത വെള്ളം-മൂന്നോ നാലോ ഗ്ലാസ്‌ 3 ബദാം പേസ്റ്റ്‌- ഒരു ടീസ്പൂണ്‍ 4 പഞ്ചസാര- ആവശ്യത്തിന്‌ 5 നാരങ്ങ നീര്‌-അഞ്ച്‌ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ഈ മിശ്രിതം എല്ലാം കൂടി ബദാം പേസ്റ്റും പഞ്ചസാരയും അലിഞ്ഞ്‌ ചേരുന്നത്‌ വരെ ഇളക്കുക.

റോസ്‌ ഇതള്‍ സര്‍ബത്ത്‌ 1 റോസ്‌ ഇതള്‍- ഒന്നര കപ്പ്‌ 2 തിളപ്പിച്ച വെള്ളം- മുക്കാല്‍ കപ്പ്‌ 3 ഏലയ്ക്ക- കാല്‍ ടീസ്പൂണ്‍ 4 പഞ്ചസാര-മൂക്കാല്‍ കപ്പ്‌ 5 നാരങ്ങ നീര്‌- കാല്‍ കപ്പ്‌ 6 മാതള നാരങ്ങാ നീര്‌- അര കപ്പ്‌ തയ്യാറാക്കുന്ന വിധം:- റോസ്‌ ഇതളുകള്‍ നന്നായി അരയ്ക്കുക. ഇതിലേക്ക്‌ തിളപ്പിച്ച വെള്ളം ചേര്‍ത്ത്‌ നന്നായി ഇളക്കുക. ഏലയ്ക്കയും ചേര്‍ത്ത്‌ ഒരു രാത്രി മുഴുവന്‍ വയ്ക്കുക. ശേഷം ഈ മിശ്രിതം പിഴിഞ്ഞെടുക്കുക. ഇതിലേക്ക്‌ പഞ്ചസാര ചേര്‍ത്ത്‌ ചൂട്‌ വെള്ളം നിറച്ച പാത്രത്തില്‍ പഞ്ചസാര അലിയുന്നത്‌ വരെ മുക്കി വയ്ക്കുക. ഇതില്‍ നിന്നും മാറ്റി വീണ്ടും ഈ മിശ്രിതം അരിച്ചെടുക്കുക. തണുത്തതിന്‌ ശേഷം ബാക്കിയുള്ള ചേരുവകള്‍ എല്ലാം ചേര്‍ത്ത്‌ നന്നായി ഇളക്കി ഉപയോഗിക്കുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.