കോട്ടയം: ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പുതുതായി നിര്‍മ്മിക്കുന്ന വനിതാവാര്‍ഡിന്റെ ശിലാസ്ഥാപനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. ചടങ്ങില്‍ നവീകരിച്ച ഓപ്പറേഷന്റെ തീയറ്ററിന്റെ ഉദ്ഘാടനം ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കോണ്‍ഫറന്‍സ് ഹാളിന്റെയും ഇന്‍സിനറേറ്ററിന്റെയും ഉദ്ഘാടനം ജോസ് കെ. മാണി എം.പിയും നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍ അധ്യക്ഷത വഹിക്കും.
ജില്ലാ കളക്ടര്‍ മിനി ആന്റണി, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ഡോ. പി.കെ. ജമീല, മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അപ്പച്ചന്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ബീനാ ബിനു, റ്റി.കെ. സുരേഷ് കുമാര്‍, മറിയം ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റിയംഗങ്ങളായ അഡ്വ. ഫില്‍സണ്‍ മാത്യൂസ്, അഡ്വ. എന്‍.സി. പ്രെനി, ജോസ്മോന് മുയ്ക്കല്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ആശംസ നേരും.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി ജോര്‍ജ് സ്വാഗതവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാബായി നന്ദിയും പറയും.
കോട്ടയം ജില്ലാ ആശുപത്രി സൂപ്പര്‍ സ്പെഷ്യാലിറ്റി തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ പദ്ധതിപ്രകാരം ഒരുകോടി രൂപയും എന്‍.ആര്.എച്ച്.എം വിഹിതവും ചേര്‍ത്ത് രുകോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുകൊിരിക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ 2012-13 വാര്‍ഷികപദ്ധതിയില്‍പ്പെടുത്തി 30 ലക്ഷം രൂപ ചെലവിലാണ് ജില്ലാ ആശുപത്രി അങ്കണത്തില്‍ പുതിയ വനിതാ വാര്‍ഡ് നിര്‍മ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: