ഭോപ്പാല്‍: ഭോപ്പാലില്‍ ആശുപത്രി കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ് രണ്ട് പേര് മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. അറുപത് വര്‍ഷത്തോളം പഴക്കമുള്ള കസ്തൂര്‍ബാ ആശുപത്രിയിലെ സ്ത്രീകളുടെ ശസ്ത്രക്രിയാ വാര്‍ഡാണ് തകര്‍ന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണ് രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
രോഗികളടക്കം അനേകം പേര് അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. 14 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
അപകട സമയത്ത് 40 മുതല്‍ അമ്പതോളം ആളുകള്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു. ഇവരില്‍ പലരും കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരമാണ് രണ്ട് നിലയുള്ള ആശുപത്രിയുടെ ഒരു ഭാഗം തകര്‍ന്നു വീണത്.
അപകടം നടന്നയുടന്‍ തന്നെ അഗ്നിശമനസേനാ ഉദ്യോഗസ്ഥരും അര്‍ദ്ധസൈനിക വിഭാഗവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തി. അപകടത്തെതുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: