സുകുമാരന്‍നായരുടെ പ്രസ്താവന തരംതാണത്: ഇ.ടി മുഹമ്മദ് ബഷീര്‍

Saturday 27 April 2013 1:56 pm IST

മലപ്പുറം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന കേരളത്തിലെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുമെന്ന് മുസ്ലീംലീഗ് ഉന്നതാധികാര സമിതി അംഗം ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. സുകുമാരന്‍ നായരുടെ പ്രസ്താവന തരംതാണതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സര്‍ക്കാര്‍ സാമുദായിക അടിസ്ഥാനത്തിലല്ല വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. യു.ഡി.എഫിന്റെ നേതാക്കളെ സമുദായടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് ശരിയല്ലെന്നും ഇ.ടി പറഞ്ഞു. സുകുമാരന്‍ നായരുടെ പ്രസ്താവന സമുദായ സൗഹാര്‍ദത്തിന് ഗുണകരമല്ല. ഇത്തരം നീക്കങ്ങളില്‍ നിന്ന് സുകുമാരന്‍ നായര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറം കോട്ടയ്ക്കലില്‍ മുസ്‌ലിം ലീഗ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവേളയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇ.ടി മുഹമ്മദ് ബഷീര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.