ക്ഷേത്രസംരക്ഷണസമിതി ജില്ലാ വാര്‍ഷിക സമ്മേളനം ഇന്ന്

Saturday 27 April 2013 11:14 pm IST

കോട്ടയം: കേരള ക്ഷേത്രസംരക്ഷണസമിതി ജില്ലാ വാര്‍ഷിക സമ്മേളനവും വിവേകാന്ദ സാര്‍ദ്ധശതി ആഘോഷവും കിടങ്ങൂര്‍ മാന്താടിയിലുള്ള എന്‍എസ്എസ് എയിഡഡ് യുപി സ്‌കൂളില്‍ ഇന്ന് നടക്കും. രാവിലെ 5ന് ഗണപതിഹോമം, 9ന് നാമജപഘോഷയാത്ര, 9.30ന് ധ്വജാരോഹണം, 9.45ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വി.കെ.ശേഖര്‍ വൈക്കത്തുശേരില്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഡോ.പി.വി.വിശ്വനാഥന്‍ നമ്പൂതിരി പ്രഭാഷണം നടത്തും. 11ന് വിവേകാന്ദ സാര്‍ദ്ധശതി സമ്മേളനത്തില്‍ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സി.പി.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.ടോണി മാത്യു വെണ്ണിക്കുളം മുഖ്യപ്രഭാഷണം നടത്തും. 12 മുതല്‍ മാതൃസമ്മേളനം ജില്ലാ പ്രസിഡന്റ് ശാന്താ എസ്.പിള്ള അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്ത എസ്.പണിക്കര്‍ പ്രഭാഷണം നടത്തും. 2 മുതല്‍ പ്രതിനിധി സമ്മേളനം പി.എന്‍.എസ്.നായര്‍ അദ്ധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.