ലക്നൗ: രണ്ട് മോഷ്ടാക്കളെ ഗ്രാമവാസികള്‍ ചേര്‍ന്ന് തല്ലിക്കൊന്നു.ഉത്തര്‍ പ്രദേശിലെ ഹപ്പാര് ജില്ലയിലാണ് സംഭവം നടന്നത്.
നിരവധി വളര്‍ത്തു മൃഗങ്ങളെയും കന്നുകാലികളെയും ട്രക്കില്‍ കടത്തി മോഷ്ടാക്കള്‍ രക്ഷപ്പെടുമ്പോള്‍ നിയന്ത്രണം വിട്ട് ട്രക്ക് വീടിന്റെ ചുമരില്‍ പോയി ഇടിക്കുകയായിരുന്നു.
ഗ്രാമവാസികള്‍ സംഭവസ്ഥലത്ത് ഉടന്‍ ഓടി ക്കൂടി.തുടര്‍ന്ന് ട്രക്കില്‍ നിന്നും നിരവധി കന്നുകാലികളെ ഗ്രാമവാസികള്‍ കണ്ടെടുക്കുകയായിരുന്നു.
ഗ്രാമവാസികള്‍ മോഷ്ടാക്കളെ പിടികൂടി മര്‍ദിച്ചു.നാല് മോഷ്ടാക്കള്‍ സംഭവസ്ഥലത്ത് വച്ച് ഓടി രക്ഷപ്പെട്ടു.രണ്ട് പേരെ ഗ്രാമവാസികള്‍ തല്ലിക്കൊന്നു.ഒരാള്‍ സംഭവസ്ഥലത്ത് വച്ച് മരിച്ചു.ഈ സംഭവത്തിന്റെ പേരില്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: