കട്ടക്ക്: ഒഡീഷയിലെ ചാന്ദിപുര്‍ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ തീപിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. പ്രതിരോധ സാമഗ്രികളുടെ നിര്‍മാണ പരീക്ഷണം നടത്തുന്ന ഷെല്ലുകളും മറ്റ് സ്ഫോടക വസ്തുക്കളും സൂക്ഷിക്കുന്ന ഭൂഗര്‍ഭ നിലയത്തിലാണ് തീപിടുത്തമുണ്ടായത്.
തീപിടുത്തത്തെ തുടര്‍ന്ന് ചെറിയ തോതില്‍ സ്ഫോടനങ്ങളും ഉണ്ടായി. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. തീപിടിത്തമുണ്ടായപ്പോള്‍ തന്നെ പന്ത്രണ്ടണ്ട് അഗ്നിശമന യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പടര്‍ന്നയുടന്‍ തൊട്ടടുത്തുള്ള യുദ്ധോപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന മുറി ഒഴിപ്പിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മിസൈല്‍ വിക്ഷേപണ കേന്ദ്രത്തിലേക്കുള്ള എല്ലാ റോഡുകളും അടച്ചു. പൊട്ടിത്തെറിയോടു കൂടിയാണ് തീപിടിത്തമുണ്ടായതെന്ന് ചാന്ദിപൂര്‍ പോലീസ് സ്റ്റേഷനിലെ ഓഫീസര്‍ ഇന്‍ ചാര്‍ജ് പി.കെ. ആചാര്യ പറഞ്ഞു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: