ബംഗ്ലാദേശിലെ കെട്ടിട ദുരന്തം: മരണം 390 ആയി

Monday 29 April 2013 3:51 pm IST

ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 390 ആയി. ഇന്നലെമാത്രം രക്ഷപ്പെടുത്തിയത് 9 പേരെയാണ്. രക്ഷാപ്രവര്‍ത്തനം  പുരോഗമിക്കുതിനിടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വീണ്ടും തീപിടുത്തമുണ്ടായത് രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. അപകടവുമായി ബന്ധപ്പെട്ട് കെട്ടിടം ഉടമ സൊഹേല്‍ റാണയെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിലേയ്ക്ക് കടക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. ഇയാളെ പിന്നീട് ധാക്കയിലെത്തിച്ചു. ചട്ടങ്ങള്‍ ലംഘിച്ചാണ് കെട്ടിടം പണിതിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. അഞ്ച് തുണിമില്ലുകള്‍ അടക്കം 300 ഓളം കടകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം കഴിഞ്ഞ ബുധനാഴ്ച്ചയാണ് തകര്‍ന്നുവീണത്. രണ്ടായിരത്തിലധികം പേരെ ഇതിനകം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇതിനകം രക്ഷപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.