കോട്ടയം: എന്‍എസ്എസ്സിനും എസ്എന്‍ഡിപിക്കും പരാതിയുണ്ടെങ്കില്‍ പരിഹരിക്കാമെന്ന ചെന്നിത്തലയുടെ പ്രസ്താവന വിലകുറഞ്ഞതും മഹത്തായ സംഘടനകളെ തരംതാഴ്ത്തുന്ന തരത്തിലുള്ളതുമായിപ്പോയതില് ഹിന്ദുപാര്‍ലമെന്റ് ഖേദിക്കുന്നു.
എസ്എന്‍ഡിപി എന്‍എസ്എസ് ഐക്യം നാടോടി മുതല്‍ നമ്പൂതിരി വരെയുള്ള വിശാല ഭൂരിപക്ഷ ഐക്യത്തിന്റെ മുന്നോടിയും നേതൃത്വവുമാണ്. പ്രസ്തുത ഐക്യം കാലഘട്ടത്തിന്റെയും ഭൂരിപക്ഷത്തിന്റെയും ആവശ്യമാണ്. അത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ, നേതാവിന്റെയോ ഔദാര്യത്തില്‍ നില്ക്കുന്ന ഒന്നല്ല. നൂറ്റിയെട്ടു ഹിന്ദു സാമുദായിക സംഘടനകള്‍ അംഗമായി പ്രവര്‍ത്തിക്കുന്നതും തിരുവിതാംകൂര്‍ മഹാരാജാവ് നേതൃത്വം നല്‍കുന്നതുമായ ഹിന്ദു പാര്‍ലമെന്റ് എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തിന് പൂര്‍ണ്ണപിന്തുണ നല്കുന്നു. ഈ ഐക്യത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി നേരിടും എന്നും ഹിന്ദുപാര്‍ലമെന്റ് യോഗം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: